Kerala

ആലപ്പുഴയിൽ കാറിടിച്ച് മരിച്ച ഒമ്പത് വയസുകാരനെതിരെ ഫേസ്ബുക്കിൽ അശ്ലീല കമന്റ്; യുവാവ് അറസ്റ്റിൽ

ആലപ്പുഴ പുന്നപ്രയിൽ സൈക്കിളിൽ കാറിടിച്ച് മരിച്ച ഒമ്പത് വയസുകാരനെതിരെ അശ്ലീല കമന്റ് ഇട്ട യുവാവ് അറസ്റ്റിൽ. കൊല്ലം ശൂരനാട് സ്വദേശി ആകാശ് ശശിധരനെയാണ് സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. മരിച്ച മുഹമ്മദ് സലീഹിന്റെ കുടുംബം നൽകിയ പരാതിയിലാണ് നടപടി

കഴിഞ്ഞ ഒക്ടോബർ 3നാണ് മുഹമ്മദ് സഹിൽ അപകടത്തിൽ മരിച്ചത്. ഫേസ്ബുക്കിൽ മരണവിവരം അറിയിച്ച് മുരളി കൃഷ്ണൻ എന്നയാൾ പങ്കുവെച്ച പോസ്റ്റിൽ ആകാശ് അശ്ലീല കമന്റ് ഇടുകയായിരുന്നു. 

സഹിലിന്റെ പിതാവ് വിദേശത്തായിരുന്നു. നാട്ടിലെത്തിയ പിതാവിനെ സുഹൃത്താണ് അശ്ലീല കമന്റ് കാണിച്ച് കൊടുത്തത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
 

See also  അതിതീവ്ര മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ റെഡ് അലർട്ട്, 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Related Articles

Back to top button