Movies

സൂര്യ 47; ആവേശം ടീമിനൊപ്പം സൂര്യയുടെ അഴിഞ്ഞാട്ടം ലോഡിങ്

ഇന്ത്യ മുഴുവൻ തരംഗമായി മാറിയ ആവേശം ഫഹദ് ഫാസിൽ ചിത്രം ആവേശത്തിന്റെ സംവിധായകൻ ജിത്തു മാധവന്റെ സംവിധാനത്തിൽ നടിപ്പിൻ നായകൻ സൂര്യ നായകനാകുന്ന ചിത്രത്തിന്റെ പൂജ ചടങ്ങ് നടന്നു. കേരളം പശ്ചാത്തലമാക്കി നടക്കുന്ന പ്രമേയമായതിനാൽ നസ്രിയ നസീം, നസ്ലിൻ തുടങ്ങി നിരവധി മലയാളി താരങ്ങളും പ്രധാന വേഷങ്ങളെ അവതരിപ്പിക്കും.

സുഷിന് ശ്യാം സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ സൂര്യ കേരളത്തിലേക്ക് സ്ഥലം മാറ്റം കിട്ടി വരുന്ന ഒരു തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് റിപ്പോട്ടുകൾ. പൂജ ചടങ്ങിൽ സൂര്യ, ജ്യോതിക, നസ്രിയ, നസ്ലിൻ തുടങ്ങിയ താരങ്ങളുടെ സാന്നിധ്യം ഉണ്ടായിരുന്നു.

ആക്ഷൻ ഉണ്ടെങ്കിലും ജിത്തു മാധവന്റെ മുൻ ചിത്രങ്ങൾ പോലെ കോമഡിക്കും വ്യക്തമായ പ്രാധാന്യം നൽകുന്ന ചിത്രമാകും സൂര്യ 47 എന്നാണ് ആരാധകരുടെ പ്രതീക്ഷ. നിലവിൽ റിലീസിനൊരുങ്ങുന്നു ‘കറുപ്പി’ൽ തമിഴ് സംവിധായകൻ RJ ബാലാജിക്കൊപ്പവും, അതിനു ശേഷം ലക്കി ഭാസ്‌കരിലൂടെ ശ്രദ്ധേയനായ തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരിക്കൊപ്പവും സൂര്യ ഒന്നിച്ചിരുന്നു. അതിനുപിന്നാലെ മലയാളം സംവിധായകൻ ജിത്തു മാധവനൊപ്പമുള്ള ചിത്രം സൂര്യ വ്യത്യസ്ത ചിത്രങ്ങളിൽ അഭിനയിക്ക താല്പര്യമാണെന്നതിന് തെളിവാണെന്നാണ് ആരാധകരുടെ പക്ഷം.

സൂര്യ 47 ന്റെ ചിത്രീകരണം ഡിസംബർ എട്ടിന് തന്നെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിൽ തന്നെയാണ് ചിത്രീകരണത്തിന്റെ ഭൂരിഭാഗവും നടക്കാൻ സാധ്യത. ഒരുപക്ഷെ ഫ്രണ്ട്സ് എന്ന ചിത്രത്തിൽ സിദിഖ്നൊപ്പം ഒന്നിച്ച ശേഷം വീണ്ടും ഒരു മലയാളി സംവിധായകനൊരുക്കുന്ന ചിത്രത്തിൽ സൂര്യ അഭിനയിക്കുന്നത് ആദ്യമാവും.

See also  പുഷ്പ 2 റിലീസിനിടെ യുവതിയുടെ മരണം; നടൻ അല്ലു അർജുൻ അറസ്റ്റിൽ

Related Articles

Back to top button