Movies

ന്യൂവേവ് സിനിമകൾക്ക് തുടക്കമിട്ട പ്രതിഭ; സംവിധായകൻ എം മോഹൻ അന്തരിച്ചു

സംവിധായകൻ എം മോഹൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. എൺപതുകളിൽ മലയാളത്തിൽ ന്യുവേവ് സിനിമകൾക്ക് തുടക്കമിട്ട സംവിധായകനായിരുന്നു അദ്ദേഹം. 23 സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്

രണ്ട് പെൺകുട്ടികൾ, ശാലിനി എന്റെ കൂട്ടുകാരി, വിടപറയും മുമ്പേ, ഇളക്കങ്ങൾ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. എ ബി രാജ്, മധു, പി വേണു, ഹരിഹരൻ എന്നിവരുടെയെല്ലാം സംവിധാന സഹായി ആയി പ്രവർത്തിച്ചിട്ടുണ്ട്. 1978ലെ വാടക വീട് എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്

ഇടവേള, ആലോലം, മംഗളം നേരുന്നു, തീർഥം, ശ്രുതി, ഒരു കഥ ഒരു നുണക്കഥ, ഇസബെല്ല, അങ്ങനെയൊരു അവധിക്കാലത്ത്, മുഖം എന്നീ സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. 2005ൽ പുറത്തിറങ്ങിയ ദി ക്യാമ്പസാണ് അവസാന ചിത്രം.

See also  രാഘവ ലോറൻസിൻ്റെ കാലഭൈരവയിൽ ബോബി ഡിയോൾ; മൃണാൽ താക്കൂർ നായിക

Related Articles

Back to top button