Kerala

ആലിന്‍ ഷെറിന്‍ എബ്രഹാമിന് കേരളം ഇന്ന് വിടനല്‍കും; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

അഞ്ചു കുരുന്നുകള്‍ക്ക് പുതുജീവനേകിയ ആലിന്‍ ഷെറിന്‍ എബ്രഹാമിന് വിട നല്‍കാന്‍ കേരളം. സംസ്‌കാരം ഇന്ന് മൂന്ന് മണിക്ക് പത്തനംതിട്ട മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സിഎസ്‌ഐ പള്ളിയില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം.

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ തന്നെ വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് രണ്ടുമണിയോടെ നെടുങ്ങാടപ്പള്ളി സിഎസ്‌ഐ പള്ളിയിലേക്ക് കൊണ്ടുപോകും. കഴിഞ്ഞ അഞ്ചാം തീയതി കോട്ടയം ചിങ്ങവനത്തെ അപകടത്തില്‍ പരുക്കേറ്റ ആലിന് വെള്ളിയാഴ്ചയാണ് മസ്തിഷ്‌ക മരണം സംഭവിച്ചത്. ഹൃദയം നുറുങ്ങുന്ന വേദനയിലും ആലിന്റെ പിതാവ് അരുണ്‍ എബ്രഹാമും ഭാര്യ ഷെറിന്‍ ആന്‍ ജോണും അവയവദാനത്തിന് തീരുമാനമെടുക്കുകയായിരുന്നു.

പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ പിതാവ് അരുണിനും മാതാവ് ഷെറിനും ഉറ്റവര്‍ക്കുമേറ്റ വേദനയ്‌ക്കൊപ്പം നില്‍ക്കുകയും ആ കുടുംബത്തിന്റെ തീരുമാനത്തിന് നന്ദി പറയുകയും ചെയ്യുകയാണ് മലയാളക്കര. ഫെബ്രുവരി അഞ്ചാം തിയതി തിരുവല്ലയില്‍ നിന്ന് കോട്ടയത്തേക്ക് പോകുംവഴിയാണ് ആലിന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. നിരവധി ആശുപത്രികളില്‍ ചികിത്സ തേടി. ഒരാഴ്ച കുഞ്ഞ് ചികിത്സയിലായിരുന്നെങ്കിലും രണ്ട് ദിവസം മുൻപ് കുഞ്ഞിന് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു.

See also  മഴ പോയിട്ടില്ല കെട്ടോ; ന്യൂനമര്‍ദം വരുന്നു ഒപ്പം കനത്ത മഴയും

Related Articles

Back to top button