Movies

നടൻ സിദ്ധാർഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി

നടൻ സിദ്ധാർഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി. വിവാഹ ചിത്രങ്ങൾ താരങ്ങൾ തന്നെ പുറത്തുവിട്ടിട്ടുണ്ട്. ഏറെക്കാലത്തെ ലിവിംഗ് ടുഗദർ ബന്ധത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.

ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങാണ് നടന്നത്. നീയാണ് എന്റെ സൂര്യൻ, എന്റെ ചന്ദ്രൻ, എന്റെ എല്ലാ നക്ഷത്രങ്ങളും എന്ന ക്യാപ്ഷൻ നൽകിയാണ് അദിതി ചിത്രങ്ങൾ പങ്കുവെച്ചത്

ദുൽഖർ സൽമാൻ അടക്കമുള്ള താരങ്ങൾ ചിത്രങ്ങൾക്ക് താഴെ ആശംസകൾ നേർന്ന് എത്തിയിട്ടുണ്ട്. 2021ലെ മഹാസമുദ്രം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലായത്.

ഇരുവരുടെയും രണ്ടാം വിവാഹമാണിത്. 2003ലാണ് സിദ്ധാർഥ് തന്റെ ബാല്യകാല സുഹൃത്ത് മേഘ്‌നയെ വിവാഹം ചെയ്തത്. 2007ൽ ഇവർ വേർപിരിഞ്ഞു. 2002ലാണ് അദിതി ബോളിവുഡ് നടൻ സത്യദീപ് മിശ്രയെ വിവാഹം ചെയ്തത്. 2012ൽ ഇവർ വേർപിരിഞ്ഞു.

The post നടൻ സിദ്ധാർഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി appeared first on Metro Journal Online.

See also  നടനും നടി ഉർവശിയുടെ സഹോദരനുമായ കമൽ റോയ് അന്തരിച്ചു

Related Articles

Back to top button