Movies
ആടുജീവിതവും ആട്ടവുമില്ല; ഇന്ത്യയുടെ ഓസ്‌കാർ എന്‍ട്രിയായി ലാപതാ ലേഡീസ്

97ാമത് ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ബോളിവുഡ് ചിത്രം ലാപതാ ലേഡീസ് തെരഞ്ഞെടുത്തു. മികച്ച വിദേശഭാഷ ചിത്രത്തിനുള്ള പുരസ്‌കാരത്തിനായാണ് ചിത്രം മത്സരിക്കുക. ആകെ 29 ചിത്രങ്ങൾ പരിഗണിച്ചതിൽ നിന്നാണ് ലാപതാ ലേഡീസ് അന്തിമായി തെരഞ്ഞെടുത്തത്.
മലയാളത്തിൽ നിന്ന് ആടുജീവിതം, ഉള്ളൊഴുക്ക്, ആട്ടം തുടങ്ങിയ ചിത്രങ്ങളും പരിഗണിച്ചിരുന്നു. 12 ഹിന്ദി സിനിമകൾ, ആറ് തമിഴ് സിനിമകൾ, നാല് മലയാളം സിനിമകൾ, 3 തെലുങ്ക് സിനിമകൾ, നാല് മറാഠി സിനിമകൾ എന്നിവയിൽ നിന്നുമാണ് ലാപതാ ലേഡീസ് തെരഞ്ഞെടുത്തത്.
അമീർ ഖാൻ നിർമിച്ച് കിരൺ റാവു സംവിധാനം ചെയ്ത ചിത്രമാണ് ലാപതാ ലേഡീസ്. മാർച്ച് ഒന്നിന് റിലീസ് ചെയ്ത ചിത്രം ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു.
The post ആടുജീവിതവും ആട്ടവുമില്ല; ഇന്ത്യയുടെ ഓസ്‌കാർ എന്‍ട്രിയായി ലാപതാ ലേഡീസ് appeared first on Metro Journal Online.