Movies

ദാദാ സാഹിബ് ഫാൽക്കേ അവാർഡ് മുതിർന്ന നടൻ  മിഥുൻ ചക്രവർത്തിക്ക്

ദാദാ സാഹിബ് ഫാൽക്കെ അവാർഡ് മുതിർന്ന നടൻ മിഥുൻ ചക്രവർത്തിക്ക്. ഒക്ടോബർ എട്ടിന് 70ാമത് ദേശീയ ചലചിത്ര പുരസ്‌കാരവേദിയിൽ വെച്ച് മിഥുൻ ചക്രവർത്തിക്ക് ദാദാ സാഹിബ് ഫാൽക്കെ അവാർഡ് സമ്മാനിക്കും. മിഥുൻ ചക്രവർത്തിയെ ഈ വർഷം പത്മഭൂഷൺ നൽകിയും രാജ്യം ആദരിച്ചിരുന്നു

1977ൽ അഭിനയ രംഗത്തേക്ക് എത്തിയ മിഥുൻ ചക്രവർത്തി ആദ്യ സിനിമയിൽ നിന്ന് തന്നെ ദേശീയപുരസ്‌കാരം നേടിയിരുന്നു. മൃണാൾ സെന്നിന്റെ മൃഗയ എന്ന ചിത്രത്തിലൂടെയാണ് രാജ്യത്തെ മികച്ച നടനുള്ള പുരസ്‌കാരം അദ്ദേഹം നേടിയത്. തൃണമൂൽ കോൺഗ്രസിന്റെ രാജ്യസഭാ എംപിയായിരുന്ന മിഥുൻ ചക്രവർത്തി നിലവിൽ ബിജെപി പ്രവർത്തകനാണ്

The post ദാദാ സാഹിബ് ഫാൽക്കേ അവാർഡ് മുതിർന്ന നടൻ  മിഥുൻ ചക്രവർത്തിക്ക് appeared first on Metro Journal Online.

See also  ലഹരി ഉപയോഗിച്ച നടന്റെ പേര് വിൻസി വെളിപ്പെടുത്തുമെന്ന് താരസംഘടന; പിന്നാലെ നടപടിയുണ്ടാകും

Related Articles

Back to top button