Movies

ജാസ്മിനെയും ഗബ്രിയേയും കാണിച്ചാലെ ഏഷ്യാനെറ്റിന് ആളെ കിട്ടുകയുള്ളൂ; അവര്‍ തമ്മില്‍ എന്തായിരുന്നുവെന്ന് വെളിപ്പെടുത്ത് ബിഗ്‌ബോസ് താരം അഭിഷേക്

കൊച്ചി: ബിഗ് ബോസ് സീസണ്‍ 6ലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട പെയര്‍ ആണ് ജാസ്മിനും ഗബ്രിയും. സത്യത്തില്‍ ഇവര്‍ക്കിടയില്‍ പ്രണയമാണോ സൗഹൃദമാണോ. ഇതേക്കുറിച്ച് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ വീഡിയോയില്‍ വ്യക്തമാക്കുകയാണ് സഹതാരമായിരുന്ന അഭിഷേക്.

സത്യത്തില്‍ ജാസ്മിനെയും ഗബ്രിയെയും വെച്ച് വ്യുവേഴ്‌സിനെ കൂട്ടലായിരുന്നു ഏഷ്യാനെറ്റിന്റെ ലക്ഷ്യമെന്നും അവര്‍ തമ്മിലുള്ള റൊമാന്‍സ് നിറഞ്ഞ സംസാരങ്ങളും കളികളും കാണിക്കുമ്പോള്‍ വ്യൂവേഴ്‌സ് കൂടുന്നത് കണ്ടാണ് ഇത്തരം ഭാഗങ്ങള്‍ ബിഗ്‌ബോസിന്റെ എപ്പിസോഡില്‍ ഉള്‍പ്പെടുത്തിയതെന്നും അഭിഷേക് വ്യക്തമാക്കുന്നു.

ജാസ്മിനെ ഇത്രയധികം കാണിക്കുന്നതിന്റെ കാരണം ബിഗ് ബോസുമായി ബന്ധപ്പെട്ടവരോട് താന്‍ അന്വേഷിച്ചിരുന്നു. അവര്‍ക്ക് വേണ്ടത് ലാഭമാണ്. എന്ത് കാണിച്ചാലാണോ കൂടുതല്‍ ലാഭം കിട്ടുക അത് അവര്‍ കാണിച്ചുകൊണ്ടിരിക്കും. ആ കുട്ടിയുടെ നെഗറ്റീവ് കാര്യമായാലും പോസിറ്റീവ് കാര്യമായാലും ടി ആര്‍ പിയാണല്ലോ പ്രധാനമെന്നും അഭിഷേക് ജയദീപ് പറയുന്നു. ഫെയിം സ്റ്റെപ്‌സ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍.

ജാസ്മിനും ഗബ്രിയും തമ്മിൽ പ്രണയമുണ്ടെന്ന് തോന്നുന്നില്ലെന്നും നല്ല സുഹൃത്തുക്കളാണെന്നാണ് തന്റെ വിശ്വാസമെന്നും അങ്ങനെയാണ് അവർ പറഞ്ഞതെന്നും അഭിഷേക് കൂട്ടിച്ചേർത്തു.

 

 

The post ജാസ്മിനെയും ഗബ്രിയേയും കാണിച്ചാലെ ഏഷ്യാനെറ്റിന് ആളെ കിട്ടുകയുള്ളൂ; അവര്‍ തമ്മില്‍ എന്തായിരുന്നുവെന്ന് വെളിപ്പെടുത്ത് ബിഗ്‌ബോസ് താരം അഭിഷേക് appeared first on Metro Journal Online.

See also  പരാതിക്ക് പിന്നിൽ സിനിമയിൽ നിന്നുള്ളവർ; ഗൂഢാലോചന സംശയിച്ച് നിവിൻ പോളി

Related Articles

Back to top button