Kerala

പിഎം ശ്രീ കേരളത്തിന് വേണ്ട; പ്രമേയം പാസാക്കി ‍യൂത്ത് ലീഗ്

പിഎം ശ്രീക്കെതിരേ പ്രമേയം പാസാക്കി ‍യൂത്ത് ലീഗ് വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി. ഫെഡറൽ തത്വങ്ങൾ ദുർബലപ്പെടുത്തുന്ന പിഎംശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കരുതെന്നാണ് പ്രമേയത്തിൽ പറയുന്നത്.

രാജ്യത്ത് മതനിരപേക്ഷതയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നേറണമെന്നും വിദ്യാഭാസമേഖലയിലെ സഘപരിവാർ അജണ്ട നടപ്പാക്കുന്നതിനെ പ്രതിരോധിക്കുന്നതിനുള്ള അവസരമാണ് യുഡിഎഫിന് ലഭിച്ചതെന്നും പ്രമേയത്തിൽ പറയുന്നു.

പിഎം ശ്രീയെ ചൊല്ലി പ്രതിഷേധങ്ങൾ കടുക്കുകയാണ്. യുഡിഎഫ് സർക്കാരിന്‍റെ പിഎം ശ്രീയുടെ അനുകൂല സമീപനത്തിനെതിരേ കഴിഞ്ഞ ദിവസം യുത്ത് കോൺഗ്രസും രംഗത്തെത്തിയിരുന്നു.

See also  ആർക്കും ആശങ്ക വേണ്ടെന്ന് സി.പി. ജോൺ

Related Articles

Back to top button