Kerala

ആശ്വാസമായി മഴ എത്തുന്നു; ബുധനാഴ്ച നാല് ജില്ലകളിൽ യെലോ അലർ‌ട്ട്

തിരുവനിന്തപുരം: സംസ്ഥാന ചൂട് തുടരുന്നതിനിടെ ആശ്വാസമായി മഴ എത്തുന്നു. ഈ മാസം 29 ന് (ബുധനാഴ്ച) സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. നാലു ജില്ലകളിലാണ് യെലോ അലർ‌ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് യെലോ അലർട്ട്.

ഇത്തവണ ശക്തമായ വേനൽ മഴ ലഭിക്കുമെന്ന സൂചനയാണ് കാലാവസ്ഥ വകുപ്പ് മുന്നോട്ട് വയ്ക്കുന്നത്. വരും ദിവസങ്ങളിൽ പലയിടങ്ങളിലും മെച്ചപ്പെട്ട വേനൽ മഴയ്ക്കുള്ള സാധ്യത‍യാണ് മുന്നോട്ട് വ‍യ്ക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുകയാണ്. ഇടുക്കി, വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

See also  വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വര മരണം; മരിച്ചത് ആറ്റിങ്ങൽ സ്വദേശിയായ 57കാരൻ

Related Articles

Back to top button