Kerala
പിടിവിട്ട് കുതിച്ച് സ്വർണവില; പവന് ഇന്ന് ഒറ്റയടിക്ക് 520 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവില പിടിവിട്ട് കുതിക്കുന്നു. ഇന്ന് പവന് 520 രൂപയാണ് വർധിച്ചത്. ഇതോടെ പവന് വില 59,520 രൂപയായി. ഗ്രാമിന് 65 രൂപയാണ് വർധിച്ചത്
ഒരു ഗ്രാം സ്വർണത്തിന് 7440 രൂപയിലെത്തി. ഇന്നലെയാണ് സ്വർണവില ചരിത്രത്തിലാദ്യമായി 59,000ത്തിൽ എത്തിയത്. തൊട്ടടുത്ത ദിവസം 59,520 രൂപയിലേക്ക് എത്തി. വരും ദിവസങ്ങളിൽ തന്നെ സ്വർണവില പവന് 60,000 കടക്കുമെന്നാണ് ആശങ്ക
ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഈ വർഷം അവസാനത്തോടെ സ്വർണവില പുതിയ റെക്കോർഡിലേക്കെത്തുമെന്നാണ് റിപ്പോർട്ടുകൾ
The post പിടിവിട്ട് കുതിച്ച് സ്വർണവില; പവന് ഇന്ന് ഒറ്റയടിക്ക് 520 രൂപ വർധിച്ചു appeared first on Metro Journal Online.