ഭാര്യയെ നടുറോഡിലിട്ട് വെട്ടിക്കൊന്നു, കാമുകനെയും ആക്രമിച്ചു; യുവാവ് അറസ്റ്റിൽ

അകന്നുകഴിയുന്ന ഭാര്യയെ നടുറോഡിലിട്ട് വെട്ടിക്കൊന്ന സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തമിഴ്‌നാട് മേടവാക്കം ക്രോസ് സ്ട്രീറ്റിൽ കഴിയുന്ന ജ്യോതിയെന്ന 37കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ ഭർത്താവ് ട്രിപ്ലിക്കൻ സ്വദേശി മണികണ്ഠനാണ്(42) അറസ്റ്റിലായത്. 7 വർഷം മുമ്പ് മണികണ്ഠനുമായി വേർപിരിഞ്ഞ് മക്കൾക്കൊപ്പം മേടവാക്കത്ത് താമസിക്കുകയായിരുന്നു ജ്യോതി
മണികണ്ഠന്റെ സഹോദരിയുടെ ബന്ധുവായ കൃഷ്ണമൂർത്തിയുമായി ജ്യോതിക്ക് ബന്ധമുള്ളതായി പോലീസ് പറയുന്നു. ഇതറിഞ്ഞ മണികണ്ഠൻ ബഹളമുണ്ടാക്കുകയും തനിക്കൊപ്പം വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ജ്യോതി ഇത് നിരസിച്ചു.
കഴിഞ്ഞ ദിവസം ജ്യോതിയെ മണികണ്ഠൻ വിളിച്ചുവരുത്തി. ഇവിടെ വെച്ചും ഇവർ തമ്മിൽ വഴക്കുണ്ടായി. പ്രകോപിതയായ ജ്യോതി മണികണ്ഠനെ ചെരിപ്പൂരി അടിച്ചാണ് മടങ്ങിയത്. രാത്രി 9 മണിയോടെ ജ്യോതി കൃഷ്ണമൂർത്തിക്കൊപ്പം മണികണ്ഠന് അടുത്തേക്ക് ചെന്ന് വീണ്ടും ബഹളമുണ്ടാക്കി
ഇതിനിടെയാണ് മദ്യലഹരിയിലായിരുന്ന മണികണ്ഠൻ കത്തി കൊണ്ട് ജ്യോതിയുടെ കഴുത്തിലും തലയിലും വയറിലും വെട്ടിയത്. കൃഷ്ണമൂർത്തിയെയും ഇയാൾ ആക്രമിച്ചു ഗുരുതരമായി പരുക്കേറ്റ ജ്യോതി ചികിത്സക്കിടെയാണ് മരിച്ചത്. കൃഷ്ണമൂർത്തി ചികിത്സയിലാണ്.
The post ഭാര്യയെ നടുറോഡിലിട്ട് വെട്ടിക്കൊന്നു, കാമുകനെയും ആക്രമിച്ചു; യുവാവ് അറസ്റ്റിൽ appeared first on Metro Journal Online.