Sports

ബാറ്റ് ചെയ്യുന്നതിനിടെ നെഞ്ചുവേദന; പിന്നാലെ ക്രിക്കറ്റ് താരം കുഴഞ്ഞുവീണ് മരിച്ചു

പൂനെയിൽ പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ താരം കുഴഞ്ഞുവീണ് മരിച്ചു. ബാറ്റിംഗിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിന് പിന്നാലെയാണ് കുഴഞ്ഞുവീണത്. 35കാരനായ ഇമ്രാൻ പട്ടേലാണ് മരിച്ചത്

പൂനെയിലെ ഗർവാരെ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടന്ന മത്സരത്തിനിടെയാണ് സംഭവം. നെഞ്ചുവേദന അനുഭവപ്പെട്ട ഇമ്രാൻ ഡഗ് ഔട്ടിലേക്ക് മടങ്ങി. പിന്നാലെ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു

ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. താരം ഗ്രൗണ്ടിൽ നിന്ന് മടങ്ങിപ്പോകുന്നതും കുഴഞ്ഞുവീണപ്പോൾ മറ്റുള്ളവർ ഡഗ് ഔട്ടിലേക്ക് ഓടുന്നതടക്കമുള്ള ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

See also  ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് ഇന്ന്; പരമ്പര നഷ്ടപ്പെടാതിരിക്കാൻ ഇന്ത്യക്ക് ജയം അനിവാര്യം

Related Articles

Back to top button