World

താൻ ആരാണെന്ന് ട്രംപ് ധൈര്യത്തോടെ സ്വയം കാണിച്ചു തന്നു; ചർച്ചയ്ക്ക് തയ്യാറെന്ന് പുടിൻ

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ഡൊണാൾഡ് ട്രംപുമായി ചർച്ചക്ക് തയ്യാറെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ. ധീരനായ ട്രംപുമായി ചർച്ചക്ക് തയ്യാറാണ്. ട്രംപിനെ അഭിനന്ദിക്കാൻ ഈ അവസരം വിനിയോഗിക്കുന്നുവെന്നും പുടിൻ പറഞ്ഞു

അസാധാരണമായ സാഹചര്യങ്ങളിൽ തങ്ങൾ ആരാണെന്ന് ആളുകൾ തെളിയിക്കും. ഇവിടെയാണ് ഒരു വ്യക്തി സ്വയം വെളിപ്പെടുന്നത്. എന്റെ അഭിപ്രായത്തിൽ വളരെ ധൈര്യത്തോടെ ട്രംപ് അത് സ്വയം കാണിച്ചുവെന്നും പുടിൻ പറഞ്ഞു

നേരത്തെ തെരഞ്ഞെടുപ്പിന് മുമ്പ് ആരാണ് മികച്ച സ്ഥാനാർഥി എന്ന ചോദ്യത്തിന് ജോ ബൈഡനെയും തുടർന്ന് കമല ഹാരിസിനെയും വൈറ്റ് ഹൗസിൽ കാണാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു പുടിന്റെ പ്രതികരണം. 2016ലെ തെരഞ്ഞെടുപ്പിൽ ട്രംപിന്റെ പ്രചാരണത്തിൽ റഷ്യ ഇടപെട്ടെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു.

The post താൻ ആരാണെന്ന് ട്രംപ് ധൈര്യത്തോടെ സ്വയം കാണിച്ചു തന്നു; ചർച്ചയ്ക്ക് തയ്യാറെന്ന് പുടിൻ appeared first on Metro Journal Online.

See also  സിറിയൻ സംഘർഷം അവസാനിപ്പിക്കാൻ യുഎസ്-ഇസ്രായേൽ ധാരണ: ഡമാസ്കസിലെ ആക്രമണങ്ങൾക്ക് പിന്നാലെ പുതിയ നീക്കം

Related Articles

Back to top button