Kerala

തൃശൂരില്‍ യുവതിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

തൃശൂര്‍: ആനക്കല്ലില്‍ യുവതിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. അവണിശ്ശേരി സ്വദേശി ഉണ്ണിമായ(30)യാണ് മരിച്ചത്. ഭര്‍ത്താവ് ശിവപ്രസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

രാവിലെ വീട്ടില്‍ അനക്കമില്ലാതെ കിടന്ന ഉണ്ണിമായയെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഒരു കുഞ്ഞുണ്ട്. നെടുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

See also  കുഞ്ഞു നിധി സ്വന്തം നാട്ടിലേക്ക്; മാതാപിതാക്കൾ ഉപേക്ഷിച്ച കുഞ്ഞിനെ ജാർഖണ്ഡ് സിഡബ്ല്യുസിക്ക് കൈമാറും

Related Articles

Back to top button