അജ്മാന്‍ ഹോഴ്‌സ് ചാംമ്പ്യന്‍ഷിപ്പിന് നാളെ തുടക്കമാവും

അജ്മാന്‍: 22ാമത് അജ്മാന്‍ ഹോഴ്‌സ് ചാംമ്പ്യന്‍ഷിപ്പിന് നാളെ തുടക്കമാവുമെന്ന് സംഘാടകര്‍ അറിയിച്ചു. സുപ്രിം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമിയുടെയുടെയും കിരീടാവകാശി ശൈഖ് അമ്മര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമിയുടെയും രക്ഷാകര്‍തൃത്വത്തില്‍ എമിറേറ്റ്‌സ് അറേബ്യന്‍ ഹോഴ്‌സ് സൊസൈറ്റിയാണ് മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ചാംമ്പ്യന്‍ഷിപ്പിന് നേതൃത്വം നല്‍കുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ കുതിരകളുടെ സൗന്ദര്യമത്സരമാണിത്. കലര്‍പ്പില്ലാത്ത അറേബ്യന്‍ കുതിരകളെ മാത്രമാണ് മത്സരത്തില്‍ പങ്കെടുപ്പിക്കുക. യുഎഇയില്‍നിന്നുള്ള 287 കുതിരകള്‍ മത്സരത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യുഎഇയിലും രാജ്യാന്തര തലത്തിലും നേട്ടങ്ങള്‍ കരസ്ഥമാക്കിയ മികച്ച കുതിരകളാണ് മത്സരത്തില്‍ മാറ്റുരക്കുക. കുതിരകളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് മത്സരത്തിന്റെ പ്രാധാന്യം വര്‍ധിക്കുന്നതിന്റെ സൂചനയാണെന്നും സംഘാടകര്‍ അറിയിച്ചു.
The post അജ്മാന്‍ ഹോഴ്‌സ് ചാംമ്പ്യന്‍ഷിപ്പിന് നാളെ തുടക്കമാവും appeared first on Metro Journal Online.