Local

പ്രതിഭകൾക്ക് ഊഷ്മള സ്വീകരണം നൽകി

കുനിയിൽ: കുനിയിൽ പ്രഭാത് യൂത്ത് ആർട്സ് & സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച ചടങ്ങിൽ സംസ്ഥാന, ജില്ല സ്കൂൾ മേളകളിലും പഞ്ചായത്ത് കേരളോത്സവത്തിലും വിജയിച്ച പ്രതിഭകളെ ആദരിച്ചു. അമ്പതോളം കുട്ടികളാണ് ചടങ്ങിൽ ആദരവ് ഏറ്റുവാങ്ങിയത്.

കുനിയിൽ ന്യൂബസാറിൽ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഫിയ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി അഷ്‌റഫ് മുനീർ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.എ റഹ്മാൻ, വാർഡ് മെമ്പർ റഫീഖ് ബാബു, ക്ലബ് പ്രസിഡന്റ് റിഷാദ് കെ.ടി, അബ്ദുള്ള മാസ്റ്റർ കെ.പി, പി.ടി ഹുസൈൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ക്ലബ് സെക്രട്ടറി നിസാർ കെ.പി സ്വാഗതവും ഷഫീക് കെ നന്ദിയും പറഞ്ഞു.

See also  കർഷക കോൺഗ്രസ്‌ മണ്ഡലം പൊതു യോഗവും കർഷകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു

Related Articles

Back to top button