National

ട്രെയിൻ അപകടങ്ങൾ ആവർത്തിച്ചിട്ടും പാഠം പഠിക്കുന്നില്ല; കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി

തമിഴ്‌നാട് ട്രെയിൻ അപകടത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ട്രെയിൻ അപകടങ്ങൾ ആവർത്തിച്ചിട്ടും സർക്കാർ പാഠം പഠിക്കുന്നില്ല. സർക്കാർ ഉണർന്ന് പ്രവർത്തിക്കാൻ ഇനിയെത്ര ജീവൻ പൊലിയേണ്ടി വരുമെന്ന് രാഹുൽ ഗാന്ധി ചോദിച്ചു

വെള്ളിയാഴ്ച വൈകുന്നേരമാണ് തമിഴ്‌നാട് കവരൈപ്പേട്ട റെയിൽവേ സ്റ്റേഷനിൽ മൈസൂരു-ദർഭംഗ ബാഗ്മതി എക്‌സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ 13 കോച്ചുകൾ പാളം തെറ്റുകയും രണ്ട് കോച്ചുകൾക്ക് തീപിടിക്കുകയും ചെയ്തിരുന്നു.

അപകടത്തിൽ 19 പേർക്കാണ് പരുക്കേറ്റത്. പാസഞ്ചർ ട്രെയിനിലുണ്ടായിരുന്നവർക്കാണ് പരുക്കേറ്റത്. മുൻകാല സംഭവങ്ങളിൽ നിന്ന് പാഠം പഠിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. നിരവധി അപകടങ്ങളിൽ നിരവധി ജീവൻ നഷ്ടപ്പെട്ടിട്ടും പാഠം പഠിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

The post ട്രെയിൻ അപകടങ്ങൾ ആവർത്തിച്ചിട്ടും പാഠം പഠിക്കുന്നില്ല; കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി appeared first on Metro Journal Online.

See also  സ്ഥിരമായി ഭിക്ഷ യാചിക്കാനെത്തുന്ന ആളോടൊപ്പം മക്കളെയും ഉപേക്ഷിച്ച് ഭാര്യ ഒളിച്ചോടിയെന്ന് ഭർത്താവിന്റെ പരാതി

Related Articles

Back to top button