National
ലോട്ടറി നികുതി ചുമത്താനുള്ള അധികാരം സംസ്ഥാന സർക്കാരിന്; കേന്ദ്രത്തിന് ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി

ലോട്ടറി വിതരണക്കാരുടെ സേവന നികുതി കേന്ദ്ര സർക്കാരിന് കീഴിൽ കൊണ്ടുവരണമെന്ന കേന്ദ്രത്തിന്റെ ഹർജി സുപ്രീം കോടതി തള്ളി. ലോട്ടറി നികുതി ചുമത്താനുള്ള അധികാരം സംസ്ഥാന സർക്കാരിനാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ഇതിൽ ഇടപെടാൻ കേന്ദ്രത്തിന് അധികാരമില്ല. ലോട്ടറി ടിക്കറ്റുകളുടെ വിൽപ്പന ഒരു സേവനമല്ല. മറിച്ച് സംസ്ഥാനത്തിന് വരുമാനം നേടുന്നതിനുള്ള ഒരു മാർഗമാണെന്നും കോടതി വിധിച്ചു. ജസ്റ്റിസുമാരായ ബിവി നാഗരത്‌ന, എൻ കെ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തിന്റെ ഹർജി തള്ളിയത്.
ലോട്ടറി നികുതി സംസ്ഥാന സർക്കാരിന്റെ പരിധിയിലാണ് വരേണ്ടതെന്ന സിക്കിം ഹൈക്കോടതിയുടെ തീരുമാനവും സുപ്രീം കോടതി ശരിവെച്ചു.
The post ലോട്ടറി നികുതി ചുമത്താനുള്ള അധികാരം സംസ്ഥാന സർക്കാരിന്; കേന്ദ്രത്തിന് ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി appeared first on Metro Journal Online.