Kerala

ഒന്നര വർഷം മുമ്പ് കാണാതായ ആൾ കൊല്ലപ്പെട്ടു; മൃതദേഹം വനത്തിൽ കുഴിച്ചിട്ടു

കോഴിക്കോട് നിന്ന് ഒന്നര വർഷം മുമ്പ് കാണാതായ ആളുടെ മൃതദേഹ ഭാഗങ്ങൾ വനത്തിൽ കണ്ടെത്തി. വയനാട് സ്വദേശി ഹേമചന്ദ്രനാണ് മരിച്ചത്. തമിഴ്‌നാട് അതിർത്തിയോട് ചേർന്നുള്ള ചേരമ്പാടി വനത്തിലാണ് ഹേമചന്ദ്രന്റേതെന്ന് കരുതുന്ന മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്. കേരള, തമിഴ്‌നാട് പോലീസിന്റെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ പുരോഗമിക്കുന്നത്

നിലവിൽ മൂന്ന് പേർ കസ്റ്റഡിയിലായിട്ടുണ്ട്. മുഖ്യപ്രതി അടക്കം രണ്ട് പേർ കൂടി ഇനി പിടിയിലാകാനുണ്ട്. വിദേശത്തുള്ള മുഖ്യപ്രതിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. സാമ്പത്തിക തർക്കത്തെ തുടർന്നാണ് കൊലപാതകം നടന്നതെന്നാണ് വിവരം.

കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്താണ് ഹേമചന്ദ്രൻ താമസിച്ചിരുന്നത്. ഒന്നര വർഷം മുമ്പ് ഇവിടെ നിന്ന് രണ്ട് പേർ ഹേമചന്ദ്രനെ കൂട്ടിക്കൊണ്ടുപോയി. പിന്നാലെ ഇയാളെ കാണാതാകുകയായിരുന്നു.

The post ഒന്നര വർഷം മുമ്പ് കാണാതായ ആൾ കൊല്ലപ്പെട്ടു; മൃതദേഹം വനത്തിൽ കുഴിച്ചിട്ടു appeared first on Metro Journal Online.

See also  എല്ലാ ആവശ്യവും നിറവേറ്റാൻ ആകുമോ; പത്മജയുടെ ആത്മഹത്യാ ശ്രമത്തിൽ പ്രതികരിച്ച് സണ്ണി ജോസഫ്

Related Articles

Back to top button