Kerala
മദ്യലഹരിയിൽ കൊയിലാണ്ടിയിൽ പോലീസിന് നേരെ ആക്രമണം; പത്ത് പേർക്കെതിരെ കേസ്

കൊയിലാണ്ടിയിൽ മദ്യലഹരിയിൽ പോലീസിന് നേരെ ആക്രമണം. ആക്രമികൾക്കെതിരെ പോലീസ് കേസെടുത്തു. കൊല്ലം പിഷാരികാവ് സ്വദേശികളായ പത്തു പേരാണ് പോലീസിനെ ആക്രമിച്ചത്. ഇവരെല്ലാവരും ഒളിവിലാണെന്ന് പൊലീസ് പറയുന്നു,
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കൊയിലാണ്ടിയിലെ ഒരു ബാറിൽ സംഘർഷമുണ്ടായിരുന്നു. വിവരം കിട്ടിയതോടെ, അന്വേഷിക്കാൻ പൊലീസ് എത്തി. വിവരങ്ങൾ തിരക്കുന്നതിനിടെയാണ് അടികൂടിയവർ, പൊലീസിന് നേരെ തിരിഞ്ഞത്.
പൊലീസുമായി കലഹിച്ച മദ്യപസംഘം ആക്രമിക്കാനും തുടങ്ങി. സബ് ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെുത്തിയതുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കൊയിലാണ്ടി പൊലീസ് കേസെടുത്ത്.
The post മദ്യലഹരിയിൽ കൊയിലാണ്ടിയിൽ പോലീസിന് നേരെ ആക്രമണം; പത്ത് പേർക്കെതിരെ കേസ് appeared first on Metro Journal Online.