സർക്കാരിന്റെ റിപ്പോർട്ട് യാഥാർഥ്യങ്ങൾ വളച്ചൊടിച്ചത്: മറുപടി സത്യവാങ്മൂലവുമായി സിദ്ധിഖ്

ബലാത്സംഗ കേസിൽ തനിക്ക് ജാമ്യം ലഭിച്ചാൽ ഇരയ്ക്ക് നീതി ലഭിക്കില്ലെന്ന വാദം നിലനിൽക്കില്ലെന്ന് സിദ്ധിഖ് സുപ്രീം കോടതിയിൽ. സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ടിന് എതിരെ സുപ്രീം കോടതിയിൽ നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് സിദ്ധിഖിന്റെ പരാമർശം
യഥാർഥ്യങ്ങൾ വളച്ചൊടിച്ചാണ് സർക്കാരിന്റെ റിപ്പോർട്ടെന്നും പരാതിക്കാരി ഉന്നയിക്കാത്ത കാര്യങ്ങൾ പോലും പോലീസ് പറയുകയാണെന്നും സിദ്ധിഖ് പറഞ്ഞു. താൻ മലയാള സിനിമയിലെ ശക്തനായ വ്യക്തിയല്ല. പ്രധാന കഥാപാത്രമായി ചുരുക്കം സിനിമകളിലാണ് അഭിനയിച്ചത്. ചെയ്തതിൽ അധികവും സഹ വേഷങ്ങളാണ്
അതേസമയം കേസിൽ സിദ്ധിഖിന്റെ ഹർജി ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. കേസിൽ മറുപടി സത്യവാങ്മൂലം നൽകാനായി കൂടുതൽ സമയം വേണമെന്ന് സിദ്ധിഖ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ച് കോടതി വാദം മാറ്റിവെക്കുകയായിരുന്നു.
The post സർക്കാരിന്റെ റിപ്പോർട്ട് യാഥാർഥ്യങ്ങൾ വളച്ചൊടിച്ചത്: മറുപടി സത്യവാങ്മൂലവുമായി സിദ്ധിഖ് appeared first on Metro Journal Online.