National

പ്രത്യേക പദവി പുനഃസ്ഥാപിക്കണം: ജമ്മു കശ്മീര്‍ നിയമസഭ പ്രമേയം പാസ്സാക്കി

ശ്രീനഗര്‍: ബി ജെ പി അംഗങ്ങളുടെ കടുത്ത വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടയില്‍ ആര്‍ട്ടിക്കിള്‍ 370 പ്രകാരമുള്ള പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രമേയം പാസ്സാക്കി ജമ്മു സര്‍ക്കാര്‍. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയമാണ് നാഷനല്‍ കോണ്‍ഫ്രന്‍സിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പാസ്സാക്കിയത്.

പ്രതിപക്ഷമായ ബി ജെ പിയുടെ ബഹളത്തെ തുടര്‍ന്ന് നിയമസഭ നിര്‍ത്തിവെച്ചതിന് പിന്നാലെ ഉപമുഖ്യമന്ത്രി സുരീന്ദര്‍ കുമാര്‍ ചൗധരി ബിജെപിക്കെതിരെ രംഗത്തെത്തി.

‘2019 ല്‍ ഞങ്ങളില്‍ നിന്ന് തട്ടിയെടുത്ത പ്രത്യേക പദവിയെ കുറിച്ച് മാത്രമാണ് ഞങ്ങള്‍ സംസാരിച്ചത്. നിങ്ങള്‍ ബിജെപിയുടെ നുണപരിശോധന നടത്തിയാല്‍ ഇതേ കാര്യം അവര്‍ ആവശ്യപ്പെട്ടത് കാണാനാകും,’ അദ്ദേഹം പറഞ്ഞു. പുറത്ത് നിന്നുള്ള ആളുകള്‍ ജമ്മു കശ്മീരില്‍ വസ്തു വാങ്ങുന്നത് കാരണം കേന്ദ്രഭരണ പ്രദേശത്തെ ജനങ്ങള്‍ ബുദ്ധിമുട്ട് നേരിടുകയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

See also  മുസ്‌ലിം യുവാക്കൾക്ക് ഒരു പ്രയോജനവുമില്ല; പാവങ്ങളുടെ ഭൂമി വഖഫിന്റെ പേരിൽ കൊള്ളയടിക്കപ്പെട്ടു: പ്രധാനമന്ത്രി നരേന്ദ്രമോദി

Related Articles

Back to top button