National

ഗൂഗിൾ പേ അടക്കമുള്ള യുപിഐ സേവനങ്ങൾ തടസ്സപ്പെട്ടു; ഓൺലൈൻ ഇടപാടുകൾ പ്രതിസന്ധിയിലായി

രാജ്യത്ത് യുപിഐ സേവനങ്ങൾ തടസ്സപ്പെട്ടു. ഇതോടെ ഓൺലൈൻ ഇടപാടുകൾ താറുമാറായി. ഗൂഗിൾ പേ, പേടിഎം, ഫോൺ പേ വഴിയുള്ള പണം കൈമാറ്റം നടക്കുന്നില്ലെന്നാണ് അറിയുന്നത്. ഒരു മാസത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് യുപിഐ സേവനങ്ങളിൽ തടസ്സം നേരിടുന്നത്

ഉച്ചയ്ക്ക് 12 മണിയോടെയാണ് യുപിഐ ഇടപാടുകളിലെ തടസ്സത്തെ പറ്റി ഉപയോക്താക്കൾ പരാതിപ്പെട്ട് തുടങ്ങിയത്. ഡൗൺ ഡിറ്റക്ടർ റിപ്പോർട്ട് പ്രകാരം ഉച്ചവരെ 1168 പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം യുപിഐ ആപ്പുകൾ ഡൗൺ ആകാനുള്ള കാരണം വ്യക്തമല്ല

ദൈനംദിന ഇടപാടുകൾക്കായി യുപിഐ പ്ലാറ്റ്‌ഫോമുകളെയാണ് കൂടുതൽ പേരും ഇന്ന് ആശ്രയിക്കുന്നത്. ഓൺലൈൻ സേവനങ്ങൾ തടസ്സപ്പെട്ടതോടെ ജനങ്ങളും പ്രതിസന്ധിയിലായി. ഇതിന് മുമ്പ് ഏപ്രിൽ 2നും മാർച്ച് 26നും യുപിഐ ആപ്പുകൾ ഡൗൺ ആയിരുന്നു.

The post ഗൂഗിൾ പേ അടക്കമുള്ള യുപിഐ സേവനങ്ങൾ തടസ്സപ്പെട്ടു; ഓൺലൈൻ ഇടപാടുകൾ പ്രതിസന്ധിയിലായി appeared first on Metro Journal Online.

See also  സിഖ് വിരുദ്ധ കലാപം: കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിന് ജീവപര്യന്തം തടവുശിക്ഷ

Related Articles

Back to top button