National

ഉത്തരാഖണ്ഡ് ഹിമപാതം: ഒരു മരണം, എട്ട് പേർക്കായി തെരച്ചിൽ തുടരുന്നു

ഉത്തരാഖണ്ഡ് ഹിമപാതത്തിൽ ഒരു മരണം സ്ഥിരീകരിച്ചു. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച തൊഴിലാളിയാണ് മരിച്ചത്. കുടുങ്ങിക്കിടക്കുന്ന എട്ടുപേർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. പതിനാല് തൊഴിലാളികളെ കൂടി ഇന്ന് രക്ഷപ്പെടുത്തി. കനത്ത മഞ്ഞുവീഴ്ചയും, മഴയും, മഞ്ഞിടിച്ചിൽ ഭീഷണിയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്.

ബദരീനാഥിലെ മന ഗ്രാമത്തിനടുത്തുള്ള ഉയർന്ന ഉയരത്തിലുള്ള ബോർഡർ റോഡ്സ് ഓർഗനൈസേഷൻ ക്യാമ്പിൽ ഉണ്ടായ മഞ്ഞിടിത്ചിലിൽ അകപ്പെട്ട 55 തൊഴിലാളികളാണ് അകപ്പെട്ടത്. ഇതിൽ 47 പേരെ രക്ഷപ്പെടുത്തി. ഇതിൽ ഗുരുതരമായി പരുക്കേറ്റ മൂന്ന് പേരെ ജോഷി മഠിലെ ആശുപത്രിയിലേക്ക് എയർ ലിഫ്റ്റ് ചെയ്തു.

മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി ജോഷിമഠിലെ ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദർശിച്ചു. രക്ഷാദൗത്യം മുഖ്യമന്ത്രി വിലയിരുത്തി. കാലാവസ്ഥ മെച്ചപ്പെടുന്നതിന് അനുസരിച്ച്, കൂടുതൽ ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനത്തിന് എത്തിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തി. നിലവിൽ ഡോക്ടർമാരുടെ സംഘവും ആംബുലൻസുകളും പ്രദേശത്ത് സജ്ജമാക്കിയിട്ടുണ്ട്.

See also  വഖഫ് ഭേദഗതി നിയമം പശ്ചിമ ബംഗാളിൽ നടപ്പാക്കില്ലെന്ന് മമത ബാനർജി

Related Articles

Back to top button