Kerala

മലപ്പുറത്തെ കോളെജ് വിദ‍്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് പ്രചരിപ്പിച്ചെന്ന കേസിലെ പ്രതി ആത്മഹത‍്യയ്ക്ക് ശ്രമിച്ചു

മലപ്പുറം: മലപ്പുറത്തെ വിവിധ കോളെജ് വിദ‍്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന കേസിലെ പ്രതി ആത്മഹത‍്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരത്ത് മൊബൈൽ ടെക്നീഷ‍്യനായി ജോലി ചെയ്യുന്ന സുബിൻ ബാബുവാണ് മലപ്പുറത്തെ സ്വകാര‍്യ ലോഡ്ജിൽ വച്ച് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇതേത്തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സുബിൻ ബാബു അപകടനില തരണം ചെയ്തതായാണ് ആശുപത്രി അധികൃതർ പറയുന്നത്. കേസിൽ കഴിഞ്ഞ ദിവസം പ്രതിക്ക് കോടതി ജാമ‍്യം നൽകിയിരുന്നു. മോർഫ് ചെയ്ത ചിത്രങ്ങൾ പണം വാങ്ങി വിറ്റതായും പ്രതി സമ്മതിച്ചിരുന്നു.

മലപ്പുറം ജില്ലയിലെ തന്നെ 12 ഓളം വിദ‍്യാർഥിനികൾ പൊലീസിൽ പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ മെറ്റയിൽ നിന്ന് അടക്കം വിവരങ്ങൾ ശേഖരിച്ച് തിരുവനന്തപുരത്ത് നിന്നും പ്രതിയെ പിടികൂടുകയായിരുന്നു.

See also  ആശുപത്രികൾക്കുവേണ്ടി ഗൂഗിൾ സെർച്ച് ചെയ്യുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പൊലീസ്

Related Articles

Back to top button