National
വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നേരെ ലണ്ടനിൽ ആക്രമണശ്രമം; പിന്നിൽ ഖലിസ്ഥാൻ വിഘടനവാദികൾ

കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർക്ക് നേരെ ലണ്ടനിൽ ആക്രമണ ശ്രമം. ഖലിസ്ഥാൻ വിഘടനവാദി സംഘടനകളാണ് ആക്രമണ ശ്രമം നടത്തിയത്. ജയശങ്കറിന്റെ വാഹനം ഇവർ ആക്രമിക്കാൻ നോക്കുകയായിരുന്നു.
സംഭവത്തിൽ ഇന്ത്യ ബ്രിട്ടനെ പ്രതിഷേധം അറിയിക്കും. ലണ്ടനിലെ ഛതം ഹൗസിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു സംഭവം. ഒരാൾ ജയശങ്കറിന്റെ കാറിന് നേരെ പാഞ്ഞടുക്കുകയും ഇന്ത്യൻ പതാക കീറിയെറിയുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്
വേദിക്ക് പുറത്ത് ഖലിസ്ഥാൻ അനുകൂലികൾ പ്രതിഷേധ മുദ്രാവാക്യവും മുഴക്കിയിരുന്നു. അഞ്ച് ദിവസത്തെ സന്ദർശനത്തിനായാണ് വിദേശകാര്യ മന്ത്രി ലണ്ടനിൽ എത്തിയത്.
The post വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നേരെ ലണ്ടനിൽ ആക്രമണശ്രമം; പിന്നിൽ ഖലിസ്ഥാൻ വിഘടനവാദികൾ appeared first on Metro Journal Online.