കരുക്കള്‍ കൃത്യമായി നീക്കി ഗുകേഷ്; ചൈനീസ് താരത്തെ മലര്‍ത്തിയടിച്ച് ഇന്ത്യന്‍ താരം

സിങ്കപ്പുര്‍: ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ 32കാരനായ ചൈനീസ് താരം ഡിങ് ലിറന്റെ കുതിപ്പിന് തടയിട്ട് 18കാരനായ ഇന്ത്യന്‍ താരം. ഡിങിനെതിരെ ശക്തമായ പോരാട്ടം നടത്തിയ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ഡി. ഗുകേഷ് മിന്നും വിജയം കരസ്ഥമാക്കി. മൂന്നാം മത്സരത്തിലെ വിജയത്തോടെ ഇരുവരും തമ്മിലുള്ള പോയിന്റ് സമമായി.
14 പോരാട്ടങ്ങള്‍ ഉള്‍പ്പെട്ട ഫൈനലിലെ ഗുകേഷിന്റെ ആദ്യ വിജയമാണിത്. ഒന്നാം മത്സരം ഡിങ് വിജയിച്ചപ്പോള്‍ രണ്ടാം മത്സരം സമനിലയില്‍ പിരിഞ്ഞിരുന്നു. വൈള്ളക്കരുക്കളുമായി കളിക്കാനിറങ്ങിയ ഗുകേഷ്, ക്യൂന്‍സ് ഗാമ്പിറ്റ് ഡിക്ലൈന്‍ഡ് ഗെയിമിലൂടെയാണ് തന്റെ പരാജയത്തിന് പകരംവീട്ടിയത്. 37 കരുനീക്കങ്ങളില്‍ ഇന്നത്തെ മത്സരം അവസാനിച്ചു.
ആദ്യത്തെ മത്സരത്തില്‍ ലിറന്‍ വിജയിക്കുകയും രണ്ടാം മത്സരം സമനിലയിലാവുകയു ചെയ്തിരുന്നു. ബുധനാഴ്ചത്തെ വിജയത്തോടെ ഗുകേഷിനും ലിറനും 1.5 പോയിന്റുകള്‍ വീതം സ്വന്തമായി.
The post കരുക്കള്‍ കൃത്യമായി നീക്കി ഗുകേഷ്; ചൈനീസ് താരത്തെ മലര്‍ത്തിയടിച്ച് ഇന്ത്യന്‍ താരം appeared first on Metro Journal Online.