Kerala

കളമശ്ശേരി ജുഡീഷ്യൽ സിറ്റിക്ക് മന്ത്രിസഭയുടെ അംഗീകാരം; 27 ഏക്കർ ഭൂമി ഏറ്റെടുക്കും

കളമശ്ശേരി ജുഡീഷ്യൽ സിറ്റിക്ക് മന്ത്രിസഭയുടെ അംഗീകാരം. 27 ഏക്കർ ഭൂമി ഏറ്റെടുക്കാനാണ് അനുമതി. എച്ച്എംടി ലിമിറ്റഡിന്റെ കൈവശമുള്ള ഭൂമിയാണ് ഏറ്റെടുക്കുക. പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ പ്രാരംഭ നടപടികൾ ആരംഭിക്കുന്നതിനും കേന്ദ്ര സഹായം ലഭിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിനും ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തി

അതേസമയം സർവകലാശാല ആക്ടുകളിൽ സിൻഡിക്കേറ്റ് യോഗം ചേരുന്നതുമായി ബന്ധപ്പെട്ട് പുതിയ വ്യവസ്ഥ കൂട്ടിച്ചേർക്കുന്നതിനുള്ള കരട് ബിൽ മന്ത്രിസഭ അംഗീകരിച്ചു. സിൻഡിക്കേറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടാൽ ഏഴ് ദിവസത്തിനകം യോഗം ചേരണം. രാജ്ഭവനുമായി അടുത്ത ബന്ധം പുലർത്തുന്ന വിസിമാർ സിൻഡിക്കേറ്റ് യോഗം വിളിക്കാതിരിക്കുന്നതിനിടയിലാണ് ചട്ടഭേദഗതി

ജലസേചന വകുപ്പിലെ ഇന്റര്‍‌സ്റ്റേറ്റ് വാട്ടർ വിംഗിൽ ഉപദേഷ്ടാവായി കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് ചീഫ് എൻജിനീയറായി വിരമിച്ച ജയിംസ് വിൽസണെ രണ്ട് വർഷത്തേക്ക് പുനർനിയമിക്കാൻ തീരുമാനമായി. ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട് ലിമിറ്റഡിലെ മാനേജീരിയൽ വിഭാഗം ജീവനക്കാരുടെ അഞ്ച് വർഷത്തേക്കുള്ള ശമ്പള പരിഷ്‌കരണം നടപ്പാക്കാനും മന്ത്രിസഭ തീരുമാനിച്ചു.
 

See also  ജി എസ് ടി പരിഷ്‌കരണം വേണ്ടത്ര പഠനമില്ലാതെ; സംസ്ഥാനങ്ങൾക്ക് ധനനഷ്ടമുണ്ടാക്കുമെന്ന് മന്ത്രി

Related Articles

Back to top button