National

ആശമാർക്ക് 21,000 വേതനം നൽകണം; വിഷയം പാർലമെന്റിൽ ഉന്നയിച്ച് കേരളത്തിൽ നിന്നുള്ള എംപിമാർ

ആശ വർക്കർമാരുടെ സമരം പാർലമെന്റിൽ ഉന്നയിച്ച് കേരളത്തിൽ നിന്നുള്ള എംപിമാർ. നിലവിലുള്ള 7000 രൂപക്ക് പകരം ആശ വർക്കർമാർക്ക് 21,000 രൂപ വേതനവും മറ്റ് വിരമിക്കൽ ആനുകൂല്യങ്ങളും നൽകണമെന്ന് കെസി വേണുഗോപാൽ ആവശ്യപ്പെട്ടു. സമരം ചെയ്യുന്ന ആശമാരെ ട്രേഡ് യൂണിയൻ നേതാക്കൾ അപമാനിക്കുകയാണെന്നും കെസി വേണുഗോപാൽ പറഞ്ഞു

പൊതുജനാരോഗ്യക്ക് പ്രവർത്തിക്കുന്നവരുടെ അവസ്ഥയാണ് തിരുവനന്തപുരത്ത് നടക്കുന്ന ആശ വർക്കർമാരുടെ സമരം വ്യക്തമാക്കുന്നത്. ആശമാർക്ക് സാമ്പത്തിക സുരക്ഷിതത്വം നൽകണമെന്നും ശസി തരൂർ എംപി ആവശ്യപ്പെട്ടു. വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളെ കുറ്റപ്പെടുത്തിയാണ് വികെ ശ്രീകണ്ഠൻ എംപി സംസാരിച്ചത്.

കൊടിക്കുന്നിൽ സുരേഷ് ആണ് ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. രാജ്യസഭയിൽ വിഷയം അവതരിപ്പിച്ച രേഖ ശർമ നൽകാനുള്ള കുടിശ്ശിക ആശമാർക്ക് നൽകണമെന്നും പ്രതിമാസ വേതനവും പെൻഷനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. അതേസമയം സഭയിലുള്ള കേന്ദ്രമന്ത്രിമാർ ആരും വിഷയത്തോട് പ്രതികരിച്ചില്ല

See also  ഇൻഡിഗോയ്ക്ക് 944 കോടി രൂപ നികുതി പിഴ; നടപടി തെറ്റും ‘ബാലിശ’മെന്ന് പ്രതികരണം

Related Articles

Back to top button