ബസിൽ നിന്ന് ലഗേജുമായി ഇറങ്ങുന്നവർക്കെതിരെയും കേരളത്തിൽ നോക്കുകൂലി ചുമത്തും: നിർമല സീതാരാമൻ

കേരളത്തിൽ വ്യവസായം തകർത്തത് കമ്മ്യൂണിസമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേരളത്തിൽ ബസിൽ നിന്നിറങ്ങി ലഗേജുമായി പോകുന്നവർക്കെതിരെ പോലും നോക്കുകൂലി ചുമത്തും. സിപിഎമ്മുകാരാണ് നോക്കുകൂലിക്ക് പിന്നിൽ. അങ്ങനെയുള്ള കമ്മ്യൂണിസമാണ് കേരളത്തിലുള്ളതെന്നും മന്ത്രി ആരോപിച്ചു
കേരളത്തിന്റെ മുഖ്യമന്ത്രി രണ്ട് ദിവസം മുമ്പ് നൽകിയ അഭിമുഖത്തിൽ പോലും അവിടെ നോക്കുകൂലിയില്ലെന്ന് പറയേണ്ടി വരുന്നു. തന്നെ കൂടുതൽ പഠിപ്പിക്കാൻ നിൽക്കേണ്ടെന്നും ആ മേഖലയിൽ ഉള്ളവരാണ് താനെന്നും പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളോട് മന്ത്രി പറഞ്ഞു. രാജ്യസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
നോക്കുകൂലിയെന്ന പ്രതിഭാസം വേറെ എവിടെയുമില്ല. ബംഗാളിൽ സിപിഎം ഭരണത്തിലാണ് ഏറ്റവും ദാരുണമായ കലാപങ്ങളുണ്ടായത്. സിപിഎം ഭരണത്തിൽ ത്രിപുര ഒരുപാട് അനുഭവിച്ചെന്നും നിർമല സീതാരാമൻ പറഞ്ഞു.
The post ബസിൽ നിന്ന് ലഗേജുമായി ഇറങ്ങുന്നവർക്കെതിരെയും കേരളത്തിൽ നോക്കുകൂലി ചുമത്തും: നിർമല സീതാരാമൻ appeared first on Metro Journal Online.