ജമ്മു കാശ്മീരിലെ ശ്രീ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിൽ തോക്കുമായി എത്തിയ യുവതി പിടിയിൽ

ജമ്മു കാശ്മീർ കത്രയിലെ പ്രമുഖ തീർഥാടന കേന്ദ്രമായ ശ്രീ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിൽ തോക്കുമായി എത്തിയ യുവതി പിടിയിൽ. സുരക്ഷാ പരിശോധനകൾ ലംഘിച്ച് എത്തിയ ജ്യോതി ഗുപ്തയെന്ന സ്ത്രീയാണ് പിടിയിലായത്. മാർച്ച് 14ന് രാത്രിയായിരുന്നു സംഭവം.
ഡൽഹി പോലീസിലാണ് താൻ ജോലി ചെയ്യുന്നതെന്ന് യുവതി അവകാശപ്പെട്ടിരുന്നു. എന്നാൽ ഇവരുടെ പക്കലുണ്ടായിരുന്നത് ലൈസൻസ് കാലാവധി കഴിഞ്ഞ പിസ്റ്റളായിരുന്നു. ഇവർക്കെതിരെ ആയുധ നിയമപ്രകാരം കേസെടുത്തതായി എസ് എസ് പി റിയാസി പർമീന്ദർ സിംഗ് അറിയിച്ചു
കഴിഞ്ഞ ദിവസം വൈഷ്‌ണോ ദേവി ക്ഷേത്രത്തിന് സമീപം മദ്യപിച്ച സോഷ്യൽ മീഡിയ താരം ഓർഹാൻ അവത്രമണിയെയും സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കത്രയിലെ മദ്യനിരോധന മേഖലയിലിരുന്നാണ് യുവതികളടക്കമുള്ള എട്ട് പേർ മദ്യപിച്ചത്.
The post ജമ്മു കാശ്മീരിലെ ശ്രീ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിൽ തോക്കുമായി എത്തിയ യുവതി പിടിയിൽ appeared first on Metro Journal Online.