National

മണ്ഡല പുനർ നിർണയ നീക്കം 2056 വരെ മരവിപ്പിക്കണമെന്ന് ചെന്നൈ സമ്മേളനം

മണ്ഡല പുനർനിർണയം 2056 വരെ മരവിപ്പിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വിളിച്ചു ചേർത്ത ചെന്നൈ സമ്മേളനം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് രാഷ്ട്രപതിക്ക് നിവേദനം നൽകും. മുഖ്യമന്ത്രിമാരും പാർട്ടി പ്രതിനിധികളും ഒന്നിച്ച് പ്രധാനമന്ത്രിയെയും കാണും. എംപിമാർ അടങ്ങുന്ന കോർ കമ്മിറ്റി രൂപീകരിക്കാനും തീരുമാനമായി

മണ്ഡല പുനർനിർണയ നീക്കം പാർലമെന്റിൽ യോജിച്ച് തടയും. ജനാധിപത്യവും ഫെഡറൽ ശിലയും സംരക്ഷിക്കാനായാണ് പോരാട്ടം. ഇത് ചരിത്ര ദിനമാണെന്നും സ്റ്റാലിൻ പറഞ്ഞു. സമ്മേളനത്തിൽ 13 പാർട്ടികളാണ് പങ്കെടുക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തിൽ സംബന്ധിക്കുന്നുണ്ട്

മണ്ഡല പുനർനിർണയം ഡെമോക്ലീസിന്റെ വാൾ പോലെ ഭീഷണി ഉയർത്തുന്നതായി പിണറായി പറഞ്ഞു. കൊളോണിയൽ കാലത്തെ ഓർമിപ്പിക്കുന്ന നീക്കമാണിത്. വ്യത്യസ്ത ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ബിജെപിയുടെ ശ്രമമാമിത്. കേന്ദ്ര സർക്കാർ ചരിത്രത്തിൽ നിന്ന് പഠിക്കണമെന്നും പിണറായി പറഞ്ഞു.

The post മണ്ഡല പുനർ നിർണയ നീക്കം 2056 വരെ മരവിപ്പിക്കണമെന്ന് ചെന്നൈ സമ്മേളനം appeared first on Metro Journal Online.

See also  മന്‍മോഹന്‍ സിംഗിനെ കേന്ദ്ര സര്‍ക്കാര്‍ അപമാനിച്ചു; ഗുരുതര ആരോപണവുമായി രാഹുല്‍

Related Articles

Back to top button