ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരിവേട്ട; 2500 കിലോ ലഹരിവസ്തുക്കൾ നാവികസേന പിടികൂടി

ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരിവേട്ട. നാവികസേനയുടെ പരിശോധനയിൽ സംശയാസ്പദമായി കണ്ട ബോട്ടിൽ നിന്നും 2500 കിലോ ലഹരി വസ്തുക്കൾ പിടികൂടി. 2386 കിലോ ഹാഷിഷ്, 121 കിലോ ഹെറോയിൻ എന്നിവയാണ് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്നവരെ കസ്റ്റഡിയിലെടുത്തു.
ഇവരെ മുംബൈയിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്യും. ലഹരി വസ്തുക്കൾ എവിടെ നിന്ന് വന്നു, എങ്ങോട്ടേക്ക് കൊണ്ടുപോകുന്നു തുടങ്ങിയ വിവരങ്ങൾ ലഭ്യമായിട്ടില്ല. വെസ്‌റ്റേൺ നേവൽ കമാൻഡിന്റെ കീഴിലുള്ള യുദ്ധക്കപ്പൽ ഐഎൻഎസ് തർകശ് ആണ് ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്
പട്രോളിംഗിനിടെ സംശയാസ്പദമായ ബോട്ടുകളുടെ സാന്നിധ്യത്തെ കുറിച്ച് നാവികസേനക്ക് വിവരം ലഭിക്കുകയായിരുന്നു. തുടർന്നാണ് ബോട്ടുകളിൽ പരിശോധന നടത്തുകയും ലഹരി വസ്തുക്കൾ പിടിച്ചെടുക്കുകയുമായിരുന്നു.
The post ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരിവേട്ട; 2500 കിലോ ലഹരിവസ്തുക്കൾ നാവികസേന പിടികൂടി appeared first on Metro Journal Online.