National

സ്‌കൂളിലേക്ക് പോകുന്നതിനിടെ ഹൃദയാഘാതം; പത്താം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു

ഹൈദരാബാദിൽ പത്താം ക്ലാസ് വിദ്യാർഥിനി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തെലുങ്കാന കാമറെഡ്ഡി ജില്ലയിലെ സിംഗരായപ്പള്ളിയിൽ താമസിക്കുന്ന ശ്രീനിധിയാണ്(16) മരിച്ചത്. വെള്ളിയാഴ്ച രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു

സ്‌കൂളിന് അടുത്ത് വെച്ചായിരുന്നു സംഭവം. കുട്ടി വീഴുന്നത് കണ്ട അധ്യാപകൻ ഉടനെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്ന് സിപിആർ അടക്കം നൽകിയിട്ടും പ്രതികരിക്കാത്തതിനെ തുടർന്ന് വിദഗ്ധ പരിശോധനക്കായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയി

ഈ ആശുപത്രിയിൽ എത്തും മുമ്പേ ശ്രീനിധി മരിച്ചിരുന്നു. അടുത്തിടെ അലിഗഢിലെ സിറൗലിയിൽ ആറാം ക്ലാസ് വിദ്യാർഥിനിയും ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു.

See also  ഉത്തരാഖണ്ഡ് ഹിമപാതം: ഒരു മരണം, എട്ട് പേർക്കായി തെരച്ചിൽ തുടരുന്നു

Related Articles

Back to top button