National

യെച്ചൂരിക്ക് പകരക്കാരൻ ആരാകും; എംഎ ബേബിക്കും അശോക് ധാവ്‌ലെക്കും സാധ്യത കൂടുതൽ

സീതാറാം യെച്ചൂരിക്ക് പകരം സിപിഎം ജനറൽ സെക്രട്ടറി പദത്തിലേക്ക് ആരെത്തുമെന്നതിൽ നേതൃതലത്തിൽ ചർച്ച തുടങ്ങി. പിബി അംഗങ്ങളായ എംഎ ബേബിയുടെയും അശോക് ധാവ്‌ലയുടെയും പേരുകളാണ് ഉയർന്നു വരുന്നത്. മഹാരാഷ്ട്രയിലെ കർഷക സമരങ്ങളിലൂടെ ശ്രദ്ധേയനായ നേതാവാണ് അശോക് ധാവ്‌ലെ. ബംഗാൾ ഘടകം ധാവ്‌ലയെ പിന്തുണക്കുമ്പോൾ കേരളാ ഘടകത്തിന്റെ പിന്തുണ എംഎ ബേബിക്കാണ്

പിബിയിലെ മുതിർന്ന അംഗവും പാർട്ടിയിലെ ശക്തനായ നേതാവുമായ പിണറായി വിജയന്റെ നിലപാട് ഇക്കാര്യത്തിൽ നിർണായകമാകും. ആന്ധ്രാപ്രദേശിൽ നിന്നുള്ള പിബി അംഗം ബിവി രാഘവലുവിന്റെ പേരും ചർച്ചയിലുണ്ട്. ഇളവ് നൽകി ബൃന്ദ കാരാട്ടിനെ പരിഗണിക്കുമോ എന്ന ചോദ്യം ശക്തമാണെങ്കിലും താനാകില്ലെന്ന് അവർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്

കേരളത്തിൽ നിന്നും പുതുതായി കേന്ദ്ര കമ്മിറ്റിയിലേക്ക് പുത്തലത്ത് ദിനേശൻ, ടിപി രാമകൃഷ്ണൻ, പികെ ബിജു, ടിഎൻ സീമ തുടങ്ങിയവരുടെ പേരുകളാണ് പറഞ്ഞു കേൾക്കുന്നത്. പോളിറ്റ് ബ്യൂറോയിലേക്ക് കെകെ ശൈലജയെ ഉൾപ്പടുത്താനും സാധ്യത കൂടുതലാണ്.

The post യെച്ചൂരിക്ക് പകരക്കാരൻ ആരാകും; എംഎ ബേബിക്കും അശോക് ധാവ്‌ലെക്കും സാധ്യത കൂടുതൽ appeared first on Metro Journal Online.

See also  ജമ്മു കാശ്മീരിലെ സോപോറിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു

Related Articles

Back to top button