Kerala

ഇരുമുന്നണികളും ജനങ്ങളെ വഞ്ചിക്കുന്നു; ചേലക്കരയിലും പാലക്കാടും ബിജെപി ജയിക്കുമെന്ന് കെ സുരേന്ദ്രൻ

ഈ തെരഞ്ഞെടുപ്പിൽ വഖഫ് വിഷയമാണ് പ്രധാന ചർച്ചയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ഇരുമുന്നണികളും ജനങ്ങളെ വഞ്ചിക്കുകയാണ്. വർഗീയ ധ്രൂവീകരണം നടത്തുന്നത് എൽഡിഎഫും യുഡിഎഫുമാണ്.

ചേലക്കരയിൽ ബിജെപി അട്ടിമറി വിജയം നേടും. വയനാട്ടിൽ ഇടതുമുന്നണികളെയും പിന്നിലാക്കി മുന്നേറ്റമുണ്ടാക്കും. പാലക്കാട് ആധികാരിക വിജയം നേടും. വയനാട്ടിൽ എൽഡിഎഫിന് പ്രസക്തിയില്ല

ചേലക്കരയിൽ ഇരുമുന്നണികളിലും പ്രശ്‌നങ്ങളാണ്. ചേലക്കരയിൽ 5000ത്തോളം വോട്ടുകൾക്ക് വിജയിക്കുമെന്ന വിഡി സതീശന്റെ പ്രസ്താവനയെ സുരേന്ദ്രൻ പരിഹസിച്ചു. കഴിഞ്ഞ തവണ യുഡിഎഫ് സർക്കാരുണ്ടാക്കുമെന്ന് പറഞ്ഞയാളാണ് സതീശനെന്നും അദ്ദേഹം പറഞ്ഞു

See also  ഡോ. വന്ദന ദാസ് വധക്കേസ്: പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Related Articles

Back to top button