National

ബിഹാറിൽ ഇടിമിന്നൽ ദുരന്തം; നാല് ജില്ലകളിലായി 13 പേർ മരിച്ചു

ബിഹാറിൽ ഇടിമിന്നലേറ്റ് 13 പേർ മരിച്ചു. നാല് ജില്ലകളിലാണ് ഇടിമിന്നൽ ദുരന്തമുണ്ടായത്. ബഗുസാരായ്, ധർഭംഗ, മധുബനി, സമസ്തിപൂർ ജില്ലകളിലാണ് മിന്നലേറ്റ് മരണം സംഭവിച്ചത്. ബഗുസാരായ് ജില്ലയിൽ അഞ്ച് പേർ ഇടിമിന്നലേറ്റ് മരിച്ചു

ധർഭംഗയിൽ നാല് പേരും മധുബനിയിൽ മൂന്ന് പേരും സമസ്തിപൂരിൽ ഒരാളും മരിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ബുധനാഴ്ച രാവിലെ മുതൽ വടക്കൻ ബിഹാറിൽ ശക്തമായ മിന്നലും മഴയുമുണ്ടായിരുന്നു.

പട്‌ന അടക്കം 70 ബ്ലോക്കുകളിൽ കാലാവസ്ഥാ വകുപ്പ് അടിയന്തര മുന്നറിയിപ്പ് നൽകിയിരുന്നു. 2023ൽ സംസ്ഥാനത്ത് ഇടിമിന്നലേറ്റ് 275 പേർ മരിച്ചിരുന്നു.

See also  ചില വ്യക്തികൾക്ക് അംബേദ്കർ എന്ന പേരിനോട് അലർജിയുണ്ടാകാം; അമിത് ഷായെ വിമർശിച്ച് വിജയ്

Related Articles

Back to top button