Kerala

പാലക്കാട് മണ്ഡലത്തിൽ പി സരിനെ മത്സരിപ്പിക്കാൻ സിപിഎം; തൃത്താലയിൽ എം ബി രാജേഷ്

നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥി സാധ്യതാ പട്ടികയുമായി സിപിഎം. പാലക്കാട് മണ്ഡലത്തിൽ പി സരിന്റെ പേരാണ് ജില്ലാ സെക്രട്ടേറിയറ്റ് നിർദേശിച്ചത്. എന്നാൽ പ്രഖ്യാപനം യുഡിഎഫ് അടക്കം മറ്റ് മുന്നണികളുടെ തീരുമാനം വന്ന ശേഷം മതിയെന്നാണ് ധാരണ. 

ആലത്തൂരിലും നെന്മാറയിലും രണ്ട് ടേം പൂർത്തിയാക്കിയവർ മാറി നിൽക്കും. ആലത്തൂരിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി പൊന്നുക്കുട്ടനെയാണ് നിർദേശിച്ചത്. നെന്മാറയിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ പ്രേമന്റെ പേരിനാണ് മുൻഗണന. 

തൃത്താലയിൽ എംബി രാജേഷ് തന്നെ മത്സരിക്കും. സിപിഎം മത്സരിക്കുന്ന മറ്റ് മണ്ഡലങ്ങളിലും സിറ്റിംഗ് എംഎൽഎമാരെ നിലനിർത്തണമെന്നും ജില്ലാ സെക്രട്ടേറിയറ്റ് ശുപാർശ ചെയ്തിട്ടുണ്ട്.
 

See also  പനയംപാടത്ത് ഇനിയൊരു അപകടം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി; ഉന്നതതല യോഗം അവസാനിച്ചു

Related Articles

Back to top button