National
ജമ്മു കാശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു; ഒരു സൈനികന് വീരമൃത്യു, മൂന്ന് ഭീകരരെ വധിച്ചു

ജമ്മു കാശ്മീരിലെ കിഷ്ത്വാറിൽ തുടരുന്ന ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. അഖ്‌നൂരിലുണ്ടായ ഏറ്റുമുട്ടലിൽ സുബേദാർ കുൽദീപ് ചന്ദ് ആണ് വീരമൃത്യു വരിച്ചത്.
ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിനിടെയാണ് സൈനികൻ വീരമൃത്യു വരിച്ചത്. കിഷ്ത്വാറിലും അഖ്‌നൂരിലും ഏറ്റുമുട്ടൽ തുടരുകയാണ്. മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ടവരിൽ ജെയ്‌ഷെ മുഹമ്മദ് കമാൻഡറും ഉൾപ്പെടുന്നു. കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് എം4, എകെ 47 തോക്കുകൾ അടക്കം കണ്ടെത്തിയതായി സുരക്ഷാ സേന അറിയിച്ചു. അതിർത്തി കടന്നാണ് ഭീകരർ എത്തിയത്.
The post ജമ്മു കാശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു; ഒരു സൈനികന് വീരമൃത്യു, മൂന്ന് ഭീകരരെ വധിച്ചു appeared first on Metro Journal Online.