Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 120 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. പവന് ഇന്ന് 120 രൂപയാണ് താഴ്ന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 71,320 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്

ഗ്രാമിന് 15 രൂപ കുറഞ്ഞ് 8915 രൂപയിലെത്തി. രാജ്യാന്തര വിലയിൽ 30 ഡോളർ ഉയർന്നു. ഈ വിലക്കയറ്റം ഇല്ലായിരുന്നുവെങ്കിൽ സംസ്ഥാനത്ത് പവന് 480 രൂപയെങ്കിലും കുറയുമായിരുന്നു.

18 കാരറ്റ് സ്വർണവിലയിലും മാറ്റമുണ്ട്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 7350 രൂപയായി. വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 115 രൂപയിൽ തുടരുകയാണ്.

See also  ബിന്ദുവിന്റെ കുടുംബത്തിന് ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ 5 ലക്ഷം രൂപ നൽകും; പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ

Related Articles

Back to top button