National
ബിജെപി ദേശീയ അധ്യക്ഷനായുള്ള ചർച്ചയിൽ യോഗി ആദിത്യനാഥിന്റെ പേരും പരിഗണിക്കുന്നു

ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനായുള്ള ചർച്ചയിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേരും പരിഗണനയിൽ. ബിജെപി നേതൃത്വവും ആർഎസ്എസും നടത്തിയ ചർച്ചയിലാണ് യോഗി ആദിത്യനാഥിന്റെ പേരും ഉയർന്നത്. ശിവരാജ് സിംഗ് ചൗഹാൻ ദേശീയ അധ്യക്ഷനാകുന്നതിനാലാണ് ആർഎസ്എസ് നേതൃത്വത്തിന് താത്പര്യം
എന്നാൽ പുതിയ അധ്യക്ഷൻ ദക്ഷിണേന്ത്യയിൽ നിന്നുള്ള ആളാകാണമെന്ന താത്പര്യമാണ് ബിജെപി നേതൃത്വത്തിനുള്ളത്. ഈ മാസം അവസാനം ഇക്കാര്യത്തിൽ ധാരണയാകും. ദളിത് വിഭാഗത്തിൽ നിന്നൊരാൾ അധ്യക്ഷ സ്ഥാനത്ത് വരാനുള്ള സാധ്യതയുമുണ്ട്.
ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക, ഗുജറാത്ത് സംസ്ഥാനങ്ങളിലെ അധ്യക്ഷൻമാരെയും കണ്ടെത്തേണ്ടതുണ്ട്. ഇത് പൂർത്തിയായാലുടൻ ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടികൾ ആരംഭിക്കും