National

സിപിഎം പാർട്ടി കോൺഗ്രസിൽ നിന്ന് യുകെയിൽ നിന്നുള്ള പ്രതിനിധിയെ ഒഴിവാക്കി

സിപിഎം പാർട്ടി കോൺഗ്രസിൽ നിന്നും യുകെയിൽ നിന്നുള്ള പ്രതിനിധി രാജേഷ് കൃഷ്ണയെ ഒഴിവാക്കി. പാർട്ടിക്ക് ലഭിച്ച പരാതിയെ തുടർന്നാണ് കേന്ദ്ര കമ്മിറ്റിയുടെ നടപടി. യുകെയിൽ നിന്ന് രണ്ട് പ്രതിനിധികളാണ് സമ്മേളനത്തിലേക്ക് നിശ്ചയിച്ചിരുന്നത്. പിവി അൻവറുമായി ബന്ധപ്പെട്ട പരാതിയിലാണ് രാജേഷ് കൃഷ്ണയെ സമ്മേളനത്തിൽ നിന്ന് ഒഴിവാക്കിയതെന്നാണ് വിവരം.

അതേസമയം 24ാം പാർട്ടി കോൺഗ്രസിന് മധുരയിൽ തുടക്കമായി. മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തി. പിബി കോർഡിനേറ്റർ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കും. പിബി അംഗം മണിക് സർക്കാരാണ് പ്രസീഡിയം നിയന്ത്രിക്കുന്നത്. കേരളത്തിൽ നിന്നും പുത്തലത്ത് ദിനേശൻ പ്രസീഡിയത്തിൽ അംഗമാണ്

സംഘടനാ റിപ്പോർട്ട് ബി വി രാഘവുലു അവതരിപ്പിക്കും. രാഷ്ട്രീയ പ്രമേയം പ്രകാശ് കാരാട്ട് അവതരിപ്പിക്കും. ഉച്ചയ്ക്ക് ശേഷമാണ് പ്രതിനിധി സമ്മളനം ആരംഭിക്കുന്നത്. എംഎ ബേബി അടക്കമുള്ളവരുടെ പേരുകൾ പുതിയ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

See also  അടുത്ത ചീഫ് ജസ്റ്റിസ് ആരാകും; പിൻഗാമിയെ നിർദേശിച്ച് കേന്ദ്രത്തിന് കത്തയച്ച് ഡി.വൈ ചന്ദ്രചൂഡ്

Related Articles

Back to top button