Kerala

ലൈംഗികാതിക്രമ കേസിൽ വികെ പ്രകാശിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ലൈംഗികാതിക്രമ കേസിൽ പ്രതിയായ സംവിധായകൻ വികെ പ്രകാശിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. യുവതിയായ തിരക്കഥാകൃത്തിന്റെ പരാതിയിലായിരുന്നു പോലീസ് കേസെടുത്തത്. നിലവിൽ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പരാതിക്ക് പിന്നിൽ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമെന്നാണ് വികെ പ്രകാശിന്റെ ആരോപണം

കഥാ ചർച്ചക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. രണ്ട് വർഷം മുമ്പ് കൊല്ലത്ത് വെച്ച് അതിക്രമം നടന്നുവെന്നാണ് പരാതിയിലുള്ളത്. ജസ്റ്റിസ് സിഎസ് ഡയസാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

അതേസമയം ബലാത്സംഗ കേസിൽ പ്രതിയായ അഭിഭാഷക അസോസിയേഷൻ നേതാവ് വിഎസ് ചന്ദ്രശേഖറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. ആലുവ സ്വദേശിനിയായ നടിയാണ് വിഎസ് ചന്ദ്രശേഖറിനെതിരെ പരാതി നൽകിയത്.

The post ലൈംഗികാതിക്രമ കേസിൽ വികെ പ്രകാശിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും appeared first on Metro Journal Online.

See also  യൂസഫ് പഠാൻ നിലമ്പൂരിൽ; തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോൾ അൻവർ പ്ലെയർ ഓഫ് ദി മാച്ച് ആകും

Related Articles

Back to top button