Kerala

ഉത്തരവ് കണ്ണൂർ വനിതാ ജയിലിലെത്തി; കാരണവർ വധക്കേസ് പ്രതി ഷെറിൻ ഉടൻ മോചിതയാകും

കാരണവർ വധക്കേസ് പ്രതി ഷെറിൻ ഉടൻ ജയിൽ മോചിതയാകും. മോചന ഉത്തരവ് കണ്ണൂർ വനിതാ ജയിലിലെത്തി. നിലവിൽ പരോളിൽ കഴിയുന്ന ഷെറിൻ ജയിലിലേക്ക് എത്തിയാൽ ജയിൽ മോചിതയാകും. ജൂലൈ 24വരെയാണ് ഷെറിന്റെ പരോൾ കാലാവധി. ഇതിനകം ജയിലിലേക്ക് എത്തി ഷെറിന് ജയിൽ മോചിതയാകാം.

ഷെറിന്റെ ശിക്ഷാ ഇളവുമായി ബന്ധപ്പെട്ട സർക്കാർ ശുപാർശ ഗവർണർ അംഗീകരിച്ചതോടെയാണ് മോചനത്തിനുള്ള സാധ്യത തുറന്നത്. ഷെറിൻ അടക്കം പതിനൊന്ന് പ്രതികളുടെ ശിക്ഷാ ഇളവാണ് ഗവർണർ അംഗീകരിച്ചത്.

നേരത്തേ ഷെറിന് ശിക്ഷാ ഇളവ് നൽകി വിട്ടയക്കണമെന്ന് സർക്കാർ ശുപാർശ ചെയ്തിരുന്നു. ഇത് വിവാദമായോതടെ സർക്കാർ താത്ക്കാലികമായി മരവിപ്പിക്കുകയും ചെയ്തു. വിവാദമടങ്ങിയ ശേഷം രാജ്ഭവൻ തേടിയ വിവരങ്ങൾ സഹിതം ഫയൽ വീണ്ടും സമർപ്പിക്കുകയായിരുന്നു.

 

See also  അൻവർ ഇന്ന് എംവി ഗോവിന്ദനെ കാണും; എഡിജിപിക്കും പി ശശിക്കുമെതിരെ പരാതി നൽകും

Related Articles

Back to top button