Kerala

കാത്തിരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം; എൻസിപിയിൽ മന്ത്രിമാറ്റം ഉടനില്ല, ശശീന്ദ്രൻ തുടരും

എൻസിപിയിൽ തത്കാലം മന്ത്രിമാറ്റമില്ല. എകെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനുള്ള നീക്കം ഉടനുണ്ടാകില്ലെന്നാണ് വിവരം. മുഖ്യമന്ത്രിയുമായുള്ള എൻസിപി നേതാക്കളുടെ കൂടിക്കാഴ്ച പൂർത്തിയായി. കാത്തിരിക്കാനാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. ഇതോടെ എകെ ശശീന്ദ്രൻ മന്ത്രിയായി തുടരും

കൂടിക്കാഴ്ചയിലെ തീരുമാനം സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ അറിയിക്കും. എകെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്നാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോ നേരത്തെ അറിയിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ നിലപാട് അറിഞ്ഞ് അന്തിമ തീരുമാനത്തിലേക്ക് എത്താനായിരുന്നു ധാരണ. പക്ഷേ കൂടിക്കാഴ്ച നീളുകയായിരുന്നു. കാത്തിരിക്കാൻ മുഖ്യമന്ത്രി ഇപ്പോൾ നിർദേശം നൽകിയ സ്ഥിതിക്ക് എൻസിപി ദേശീയ നേതൃത്വം എന്ത് തീരുമാനിക്കുമെന്നതും നിർണായകമാണ്.

The post കാത്തിരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം; എൻസിപിയിൽ മന്ത്രിമാറ്റം ഉടനില്ല, ശശീന്ദ്രൻ തുടരും appeared first on Metro Journal Online.

See also  കോടതിയലക്ഷ്യ ഹർജി; കേരള വിസി മോഹനൻ കുന്നുമ്മൽ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

Related Articles

Back to top button