Kerala

കെ.എസ്.ആർ.ടി.സി ബസിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം: പ്രതി പിടിയിൽ

കൊണ്ടോട്ടി: കെ.എസ്.ആർ.ടി.സി ബസ് യാത്രയ്ക്കിടെ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ മധ്യവയസ്കൻ അറസ്റ്റിൽ. വയനാട് പെരുംതട്ട സ്വദേശി വാരിക്കോട്ട് മീത്തൽ വിനീത് കുമാർ (45) ആണ് പോലീസിന്റെ പിടിയിലായത്.

യാത്രയ്ക്കിടെ കുട്ടിക്ക് നേരെ അതിക്രമം ഉണ്ടായതിനെ തുടർന്ന് പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത കൊണ്ടോട്ടി പോലീസ് പ്രതിയെ വേഗത്തിൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നാണ് പോലീസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ കൊണ്ടോട്ടി പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. 

See also  ബംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസ്; അഷ്‌റഫ് റിമാൻഡിൽ

Related Articles

Back to top button