National

ഓപറേഷൻ സിന്ദൂർ: സേനയെ അഭിനന്ദിച്ച് പ്രധാനമന്ത്രി; കേന്ദ്രം നാളെ സർവകക്ഷി യോഗം വിളിച്ചു

ഓപറേഷൻ സിന്ദൂറിൽ ഭാഗമായ സേനകളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഭിമാന നിമിഷമാണിതെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. മോദിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സേനയെ അദ്ദേഹം അഭിനന്ദിച്ചത്.

പ്രധാനമന്ത്രി മന്ത്രിസഭാ യോഗത്തിന് ശേഷം നേരെ രാഷ്ട്രപതി ഭവനിലേക്കാണ് ചെന്നത്. രാഷ്ട്രപതിയോട് ഓപറേഷൻ സിന്ദൂറിനെ കുറിച്ച് അദ്ദേഹം വിശദീകരിക്കും. നാളെ കേന്ദ്ര സർക്കാർ സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. പാർലമെന്റിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാകും യോഗം

അതേസമയം കാശ്മീർ അതിർത്തിയിൽ ഇന്ത്യ-പാക് സേനകൾ തമ്മിൽ രൂക്ഷ ഏറ്റുമുട്ടൽ നടക്കുകയാണ്. പാക് ഷെല്ലാക്രമണത്തിൽ പൂഞ്ചിൽ ഒരു സ്ത്രീയും കുട്ടിയുമടക്കം 10 പേർ കൊല്ലപ്പെട്ടു. ഉറിയിൽ രണ്ട് വീടുകൾക്ക് തീപിടിച്ചു.

See also  അതീവ ജാഗ്രതയിൽ രാജ്യം; അതിർത്തിയോട് ചേർന്നുള്ള അഞ്ച് വിമാനത്താവളങ്ങൾ അടച്ചു

Related Articles

Back to top button