National

മണിപ്പൂരിൽ അതിർത്തി ജില്ലയായ ചന്ദേലിൽ ഏറ്റുമുട്ടൽ; 10 തീവ്രവാദികളെ സൈന്യം വധിച്ചു

മണിപ്പുരിൽ ഏറ്റുമുട്ടൽ. സുരക്ഷാ സേനയുടെ വെടിവയ്പ്പിൽ 10 തീവ്രവാദികൾ കൊല്ലപ്പെട്ടു. മ്യാൻമർ അതിർത്തി പ്രദേശമായ ചന്ദേൽ ജില്ലയിൽ അസം റൈഫിൾസ് യൂണിറ്റുമായാണ് ഏറ്റുമുട്ടലുണ്ടായത്. ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണെന്ന് സേന വ്യക്തമാക്കി.

സംഭവസ്ഥലത്തുനിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും സേന പിടിച്ചെടുത്തു. തീവ്രവാദികളെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ഏറ്റുമുട്ടൽ. തീവ്രവാദികൾ സൈന്യത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു.

ഉടൻ തന്നെ സേന തിരിച്ചടിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. ചന്ദേലിലെ ന്യൂ സാംതാൽ ഗ്രാമത്തിന് സമീപത്ത് വെച്ചായിരുന്നു ഏറ്റുമുട്ടൽ

The post മണിപ്പൂരിൽ അതിർത്തി ജില്ലയായ ചന്ദേലിൽ ഏറ്റുമുട്ടൽ; 10 തീവ്രവാദികളെ സൈന്യം വധിച്ചു appeared first on Metro Journal Online.

See also  ഐഎസ്‌ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയ നാവിക സേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Related Articles

Back to top button