National

തുർക്കി സ്ഥാപനമായ സെലബിയുടെ സേവനം അവസാനിപ്പിച്ച് നെടുമ്പാശ്ശേരി വിമാനത്താവളം

തുർക്കി സ്ഥാപനമായ സെലബി എയർപോർട്ട് സർവീസിന്റെ സേവനം അവസാനിപ്പിച്ച് കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം. വിലക്ക് യാത്രക്കാരെ ബാധിക്കില്ലെന്ന് സിയാൽ അറിയിച്ചു. കാർഗോ നീക്കത്തെയും ബാധിക്കില്ല. സെലബിയിലെ ജീവനക്കാരെ മറ്റ് സ്ഥാപനങ്ങളിൽ നിയമിക്കാൻ നിർദേശം നൽകി

300 ജീവനക്കാരാണ് സെലബിയിൽ ജോലി ചെയ്തിരുന്നത്. ഇവരെ മറ്റ് കമ്പനികളിലേക്ക് പുനക്രമീകരിച്ചു. കൊച്ചി, കണ്ണൂർ അടക്കമുള്ള വിമാനത്താവളങ്ങളിൽ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് കൈകാര്യം ചെയ്യുന്നത് സെലബിയായിരുന്നു.

മുംബൈ, ഡൽഹി അടക്കമുള്ള പ്രധാന വിമാനത്താവളങ്ങളിലും ഗ്രൗഡ് ഹാൻഡ്‌ലിംഗ് ഈ കമ്പനിയുടെ നേതൃത്വത്തിലാണ്. അതേസമയം തുർക്കി ഉടമസ്ഥതയെ കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന തെറ്റായ വിവരമാണെന്ന് സെലബി പ്രസ്താവനയിൽ അറിയിച്ചു. തുർക്കി പ്രസിഡന്റിന്റെ മകൾക്ക് കമ്പനിയുമായി യാതൊരു ബന്ധമില്ലെന്നും സെലബി അറിയിച്ചു.

The post തുർക്കി സ്ഥാപനമായ സെലബിയുടെ സേവനം അവസാനിപ്പിച്ച് നെടുമ്പാശ്ശേരി വിമാനത്താവളം appeared first on Metro Journal Online.

See also  ഇന്ത്യയുമായി ചർച്ചക്ക് താത്പര്യം അറിയിച്ച് പാക് പ്രധാനമന്ത്രി; വെള്ളവും തീവ്രവാദവും കാശ്മീരും ചർച്ച ചെയ്യാം

Related Articles

Back to top button